സര്‍ക്കാര്‍ പരസ്യനിരക്ക് വര്‍ധിപ്പിക്കണം: ഐഎന്‍എസ്

August 1, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന കേരള സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

മാധ്യമങ്ങളുടെ പരസ്യക്കൂലി വര്‍ഷങ്ങളോളം കുടിശികയാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മൂന്നു മാസത്തിലൊരിക്കല്‍ പരസ്യത്തുക പത്രസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍