അമ്മയ്ക്കു നേരെ പാഞ്ഞടുത്ത ബിഹാറുകാരന്‍ പോലീസ് കസ്റ്റഡിയില്‍

August 1, 2012 കേരളം

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിക്കു നേരെ പാഞ്ഞടുത്ത ബിഹാറുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഉച്ചയോടെ വള്ളിക്കാവ് ആശ്രമത്തിലായിരുന്നു സംഭവം. ദര്‍ശനത്തിനിടെയാണ് നിയമവിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ബഹളം വെച്ചുകൊണ്ട് അമ്മയ്ക്കു നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന അന്തേവാസികളും മറ്റ് ഭക്തരും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു.

തുടര്‍ന്ന് ആശ്രമത്തില്‍ നിന്ന് അറിയിച്ചത് അനുസരിച്ച് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് താനെന്ന് വ്യക്തമാക്കിയ ഇയാള്‍ മൂന്നു മാസം മുന്‍പ് വീട്ടുകാര്‍ അറിയാതെ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം