ചിദംബരം ധനകാര്യമന്ത്രിയായി ചുമതലയേറ്റു

August 1, 2012 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ധനകാര്യമന്ത്രിയായി ചുമതലയേറ്റു. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ചിദംബരത്തിന് ചുമതലയില്‍ മാറ്റമുണ്ടായത്. നേരത്തെ ധനമന്ത്രിയായിരുന്ന ചിദംബരം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റത്. രാവിലെ ആഭ്യന്തരമന്ത്രാലയം ഓഫീസിലെത്തിയ ശേഷമാണ് അദ്ദേഹം ധനകാര്യമന്ത്രാലയത്തില്‍ എത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ധനമന്ത്രിയായി എത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം