ഇ-മെയില്‍ ലോട്ടറി തട്ടിപ്പ്: അന്വേഷണം ഊര്‍ജ്ജിതമാക്കി

August 1, 2012 കേരളം

ഹബീബ മേരി

ചാലക്കുടി: ഇ-മെയില്‍ ലോട്ടറി തട്ടിപ്പില്‍ അറസ്റ്റിലായ നൈജീരിയന്‍ യുവതി ഹബീബ മേരിയെക്കുറിച്ച്  വിദേശ എംബസികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ച് അന്വേഷിക്കാന്‍ നൈജീരിയന്‍ എംബസിയിലേക്ക് പോലീസ് സന്ദേശം അയച്ചിട്ടുണ്ട്. ഇവര്‍ തട്ടിപ്പുമായി ഇന്ത്യയില്‍ തന്നെയാണ് താമസിച്ചിരുന്നതെന്നു കരുതുന്നു.

തട്ടിപ്പിനു പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ഡല്‍ഹിയില്‍ നിന്നും ഹബീബമേരിയെ കുടുക്കിയ നന്ദകിഷോറിനെ ലോട്ടറിയുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നു. ഇതോടെ വേറെയും ചിലര്‍ കണ്ണികളായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം കോടതിയില്‍ ഹാജരാക്കിയ ഹബീബമേരിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം