അമ്പെയ്ത്തില്‍ ദീപിക കുമാരി പുറത്തായി

August 1, 2012 കായികം

ലണ്ടന്‍: ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.  ലോക ഒന്നാം നമ്പര്‍താരം ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബ്രിട്ടന്റെ ആമി ഒലിവറിനോട് 2-6 എന്ന സ്‌കോറിനാണ് ദീപിക തോറ്റത്. മത്സരത്തില്‍ ഒരു തവണപോലും 10 പോയിന്റ് നേടാന്‍ ദീപികയ്ക്ക് സാധിച്ചില്ല. നേരത്തെ പുരുഷ വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ രാഹുല്‍ ബാനര്‍ജി, തരുണ്‍ദീപ് റായ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം