ദുര്‍ഗാഷ്‌ടമി: വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

October 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദുര്‍ഗാഷ്‌ടമി പ്രമാണിച്ച്‌ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പകരം ഒരു ശനിയാഴ്‌ച അധ്യയന ദിവസം ആയിരിക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ക്കും വെള്ളിയാഴ്‌ച അവധി ആയിരിക്കും. ക്യാംപുകള്‍ ഇന്ന്‌ അടച്ച്‌ 18നു തുറക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം