സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

August 1, 2012 കേരളം

കോഴിക്കോട്: കേരളത്തില്‍ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ കാലിക്കറ്റ്, കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ വ്യാഴാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന വിവിധ ഇന്റര്‍വ്യൂകളും മാറ്റിവെച്ചിട്ടുണ്ട്. എസ്.എന്‍. ട്രസ്റ്റിന്റെ കേരള യൂണിവേഴ്സ്റ്റിക്ക് കീഴിലുള്ള കോളജുകളിലേക്ക് നടക്കാനിരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂകളും മാറ്റിവെച്ചിട്ടുണ്ട്. എസ്.എന്‍. ട്രസ്റ്റ് മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് ആറാംതീയതി ഉച്ചയ്ക്ക് 1.30 നാകും ഇന്റര്‍വ്യൂ നടക്കുകയെന്നും ട്രസ്റ്റ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം