ടി.വി.രാജേഷ് മുന്‍കൂര്‍ ജാമ്യം തേടി

August 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ മുപ്പത്തിയൊമ്പതാം പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും താന്‍ ഒളിവില്‍ പോകുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും രാജേഷ് ജാമ്യഹര്‍ജിയില്‍ ബോധപ്പിച്ചു.

ടി.വി.രാജേഷിനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സ്പീക്കറുടെ അനുമതി ലഭിച്ചാലുടന്‍ അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. ഷുക്കൂറിനെ വധിക്കാന്‍ തലശേരി സഹകരണ ആശുപത്രിയില്‍ വച്ച് നടന്ന ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചുവെന്നതാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം