ഒളിമ്പിക്സ് ബാഡ്മിന്റണ്‍: സൈന സെമിയില്‍ കടന്നു

August 2, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ലണ്ടന്‍: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ സെമിയില്‍ കടന്നു. ഡെന്‍മാര്‍ക്കിന്റെ ടിന ബൌണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സൈന അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍: 2115, 2220. ആദ്യ ഗെയിം കാര്യമായ വെല്ലുവിളി ഇല്ലാതെ സ്വന്തമാക്കിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ ടിന ബൌണില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.

രണ്ടാം ഗെയിമില്‍ മൂന്ന് ഗെയിം പോയിന്റ് രക്ഷപ്പെടുത്തിയാണ് സൈന സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്വയം വരുത്തിയ പിഴവുകളാണ് ടിന ബൌണിന് തിരിച്ചടിയായത്. നെറ്റ്‌സില്‍ സൈന നല്ലപ്രകടനം കാഴ്ചവച്ചതോടെ ലോക ഏഴാം റാങ്കുകാരിയായ ടിനെയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനാണ് ലോക അഞ്ചാം റാങ്കുകാരിയായ സൈനയുടെ എതിരാളി. ഇതാദ്യമായാണ് ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഒരു ഇന്ത്യന്‍ താരം സെമിയിലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം