സൈന പുറത്തായി; ഇനി വെങ്കല മെഡലിന് വേണ്ടി മത്സരിക്കാം

August 3, 2012 കായികം

ലണ്ടന്‍: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലിലെത്താതെ പുറത്തായി. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ യിഹാന്‍ വംഗ് 21-13,21-13 എന്ന സ്‌കോറിനാണ് സൈനയെ പരാജയപ്പെടുത്തിയത്. വംഗിനെതിരായി മത്സരത്തില്‍ സൈനയുടെ ആറാം തോല്‍വിയാണിത്. അതേസമയം സൈനയ്ക്ക് ഇനി വെങ്കല മെഡലിന് വേണ്ടി മത്സരിക്കാം.

ആദ്യ ഗെയിമില്‍ 13-19 എന്ന നിലയില്‍ ലീഡെടുത്ത വംഗ് 21ല്‍ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ തിരിച്ചുവരവിന് സൈന ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം