മണ്ണിടിച്ചില്‍: ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി

August 3, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ഡെറാഡൂണ്‍: ഉത്തരാക്ഷി, ചാമോലി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങി. ജോഷിമഠ്, ഹെന്‍കുഡ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചത്. ആര്‍മി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി അര്‍ധരാത്രിയോടെ ജില്ലയിലെ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ജില്ലയിലുണ്ടായ കനത്ത മഴയാണ് മണ്ണിടിച്ചിലിനിടയാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളും സമീപത്തെ ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആര്‍മി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം