കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

August 3, 2012 ദേശീയം

ശ്രീനഗര്‍: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. അബു ഹാന്‍സുള്ളയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സങ്കേത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഹന്ദ്വാര മേഖലയിലെ രാജ്വാര്‍ ബെല്‍റ്റില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.

വടക്കന്‍ കാഷ്മീരില്‍ സുരക്ഷാസേനയ്ക്കും ഗ്രാമീണര്‍ക്കുമെതിരെയുള്ള നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് ഐജി എസ്.എം. സഹായ് പറഞ്ഞു. 21 രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്‍മാരും പോലീസും ചേര്‍ന്നാണ് നീക്കം വിജയിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം