ഈജിപ്റ്റില്‍ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു

August 3, 2012 രാഷ്ട്രാന്തരീയം

കയ്റോ: ഈജിപ്തിന്റെ പുതിയ പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. മുന്‍  പ്രതിരോധമന്ത്രി ഫീല്‍ഡ് മാര്‍ഷല്‍ ഹൂസൈന്‍ ടന്റാവിയെ പ്രതിരോധമന്ത്രിയായി നിലനിര്‍ത്തിയിട്ടുണ്ട്.നിയമ മന്ത്രിയായി ജസ്റീസ് അഹമ്മദ് മെക്കിയെ നിയമിച്ചിട്ടുണ്ട്. മുന്‍ കാബിനറ്റിലെ വിദേശകാര്യമന്ത്രി മുഹമ്മദ് കമല്‍ അമര്‍, ധനമന്ത്രി മുംതസ് അല്‍ സയിദ് എന്നിവരും തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം