ഭാഗവത സപ്താഹയജ്ഞം 12 മുതല്‍

August 3, 2012 ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം:കാളകാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ആഗസ്ത് 12 മുതല്‍ 19 വരെ നടക്കും.

12ന്  വൈകീട്ട് 5 ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. കെ. സുരേഷ്‌കുറുപ്പ് എം. എല്‍. എ അധ്യക്ഷത വഹിക്കും. കലാപരിപാടികള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും. 13 മുതല്‍ 18 വരെ എല്ലാദിവസവും യജ്ഞവേദിയില്‍ രാവിലെ 6 ന് പാരായണം, ഉച്ചയ്ക്ക് 12. 30 ന് പ്രസാദമൂട്ട്, വൈകീട്ട് 5 ന് പ്രഭാഷണം. യജ്ഞദിവസങ്ങളില്‍ വൈകീട്ട് 6. 45ന് കലാപരിപാടികളുമുണ്ട്.

പ്രൊഫ. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍