മുംബൈ ഭീകരാക്രമണം: വിചാരണ 25ലേക്ക് മാറ്റി

August 4, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഏഴ് തീവ്രവാദികളുടെ കേസ് വിചാരണ പാക് കോടതി ഈ മാസം 25 ലേക്ക് മാറ്റി. വിമാനം റദ്ദായതുമൂലം പ്രതിഭാഗം അഭിഭാഷകര്‍ക്ക് ലാഹോറില്‍ നിന്നും റാവല്‍പിണ്ടിയിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ജഡ്ജി ചൌധ്രി ഹബീബ് ഉര്‍ റഹ്മാന്‍ കേസ് നീട്ടി വെച്ചത്. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ ഭാഗമായി തെളിവെടുപ്പിനായി അടുത്തിടെ ഇന്ത്യയിലെത്തിയ പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കോടതി നേരത്തെ നിരസിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍