പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ

August 4, 2012 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്:  ഒരു ബ്രിഗേഡിയര്‍ ഉള്‍പ്പെടെ  അഞ്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ. തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയതിന് മാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ഹിസ്ബ്- ഉള്‍- തെഹ്രീര്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ബ്രിഗേഡിയര്‍ അലി ഖാന് അഞ്ച് വര്‍ഷവും മേജര്‍ സൊഹൈല്‍ അക്ബറിന് മൂന്ന് വര്‍ഷവും മേജര്‍ ജവാദ് ബസീറിന് രണ്ട് വര്‍ഷവും കഠിനതടവാണ് വിധിച്ചിരിക്കുന്നത്. മേജര്‍മാരായ ഇനായത് അസീസ്, മേജര്‍ ഇഫ്തിഖര്‍ എന്നിവര്‍ക്ക് ഒന്നര വര്‍ഷമാണ് ശിക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം