ഡിസ്ക്കസ് ത്രോ: കൃഷണ പൂനിയ ഫൈനലില്‍

August 4, 2012 കായികം

ലണ്ടന്‍: ഇന്ത്യയുടെ കൃഷണ പൂനിയ ലണ്ടന്‍ ഒളിമ്പിക്സ് വനിതാ വിഭാഗം ഡിസ്ക്കസ് ത്രോയില്‍ ഫൈനലില്‍ കടന്നു.  രണ്ടാം ശ്രമത്തില്‍ 63.54 മീറ്റര്‍ എറിഞ്ഞാണ് കൃഷ്ണ ഫൈനലിന് യോഗ്യത നേടിയത്.  ഫൈനലിലേക്ക് യോഗ്യത 12 പേര്‍ക്കായിരുന്നു. ഇതില്‍ എട്ടാം സ്ഥാനമാണ് പൂനയക്ക് ലഭിച്ചത്. 64.78 ആണ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. യോഗ്യത റൌണ്ടില്‍ സീമ ആന്റില്‍ 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫൈനല്‍ യോഗ്യത ഉറപ്പായതോടെ മൂന്നാം ശ്രമത്തിന് കൃഷ്ണ തുനിഞ്ഞില്ല.

എന്നാല്‍ ആദ്യ റൌണ്ടില്‍ മത്സരിച്ച ഇന്ത്യയുടെ സീമ ആന്റിലിന് യോഗ്യത നേടാനായില്ല

കൂടുതല്‍ വാര്‍ത്തകള്‍ - കായികം