സൈബര്‍ കുറ്റകൃത്യനിയന്ത്രണം: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും

August 5, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി തയ്യാറാക്കുകയെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെ രാജ്യാന്ത സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സ് (കോകോണ്‍) സമാപിച്ചു. മൊബൈല്‍ഫോണുകള്‍, സിംകാര്‍ഡുകള്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി കോഡ് സമ്പ്രദായം ഉള്‍പ്പെടെയുള്ളവ നടപ്പാക്കണം. ബോധവല്‍ക്കരണ നടപടികളും വേണം.

റിസര്‍ച്ച് അനാലിസിസ് വിംഗ് (റോ) മുന്‍ ഡയറക്ടര്‍ ഹോര്‍മീസ് തരകന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ യുഎന്‍ സൈബര്‍ സെക്യുരിറ്റി ഉപദേശകന്‍ ഡോ. ഫെഡറിക് വാമലയും പങ്കെടുത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍