മാറാട്: പ്രതി നിസാമുദീന്‍ അറസ്റ്റില്‍

October 15, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍ അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഖത്തറില്‍ നിന്ന് മടങ്ങിവരികയായിരുന്നു നിസാമുദീന്‍. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. മാറാട് കലാപത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍