ഒളിമ്പിക്സ് വനിതാ ബോക്സിംഗ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

August 5, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ലണ്ടന്‍: ഒളിംപിക്‌സ് വനിതാ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്റെ കരോലീന മിക്കാല്‍സുക്കിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്. സ്‌കോര്‍ (19-14). ലണ്ടന്‍ ഒളിംപിക്‌സ്‌ലാണ് വനിതാവിഭാഗം ബോക്‌സിങ് ആദ്യമായി ഉള്‍പ്പെടുത്തുന്നത്. നാളെ ടുണീഷ്യയുടെ മറൗവ രഹാലിയുമായാണ് മേരിയുടെ ക്വാര്‍ട്ടര്‍ മല്‍സരം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം