മൂന്ന് ഖനി തൊഴിലാളികള്‍ ആസ്​പത്രി വിട്ടു

October 15, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കോപ്പിയാപ്പോ: ചിലിയിലെ ഖനിയില്‍ നിന്ന് ഫീനിക്‌സ് പേടകത്തിലൂടെ ആദ്യം പുറത്തുവന്ന ഫ്‌ളോറന്‍ഷ്യോ ആവലോസ്, ജുവാന്‍ ഇല്ലാനസ്, കാര്‍ലോസ് മാമനി എന്നിവര് ആസ്​പത്രി വിട്ടു. ഖനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ 33 പേരെയും വിദഗ്ധ പരിശോധനയ്ക്കായി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ന്യൂമോണിയ പിടിപെട്ട ഒരാളുടെ ആരോഗ്യനില മാത്രമായിരുന്നു മോശമായിരുന്നത്.

ആഗസ്ത് അഞ്ചിനാണ് സാന്‍ജോസ് ചെമ്പു സ്വര്‍ണ ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 33 തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്.  ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായ  ചിലി ഭരണകൂടം എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍  തീരുമാനിക്കുകയായിരുന്നു. 69 ദിവസമാണ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കഴിച്ചുകൂട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍