ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു

October 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് കദ്രാബാദ് കാളി ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മിക്കവരുടെയും നില ഗുരുതരമാണെന്ന്പോലീസ് ഇന്‍സ്‌പെക്ടര്‍ കശ്മീര്‍ സിങ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം