ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

August 6, 2012 ദേശീയം

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആമിര്‍ എന്ന് വിളിക്കപ്പെടുന്ന അക്രം ആണ് കൊല്ലപ്പെട്ടത്. കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസിനു വിവരം ലഭിച്ചുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷഫീഖ് അജാം എന്ന ഭീകരവാദിയെയും സുരക്ഷാസേന വധിച്ചു.

പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനിലൂടെ ഇയാളെ വധിച്ചത്. ഇവരില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിന് സമീപം വനത്തില്‍ രണ്ട് ഭീകരവാദികള്‍ കൂടി ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം