ഇന്തോ-മംഗോളിയ: സംയുക്തസൈനികാഭ്യാസം ആരംഭിച്ചു

August 7, 2012 ദേശീയം

ബാംഗളൂര്‍: മംഗോളിയുമായി ഇന്ത്യ സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗോളിയന്‍ സൈനികരും ഇന്ത്യന്‍ സൈനികരും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പരിശീലനത്തിന് ബെല്‍ഗാമില്‍ തുടക്കമായി.

നൊമാഡിക് എലിഫന്റ് എന്നാണ് ഈ പരിശീലന പദ്ധതിയുടെ പേര്. 2004 ലാണ് ഇങ്ങനെയൊരു പദ്ധതിക്കു തുടക്കമിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനും ഇതുവഴിതെളിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം