അണ്ണഹസാരെസംഘം പിരിച്ചുവിട്ടു

August 7, 2012 ദേശീയം

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി അണ്ണഹസാരെസംഘം പിരിച്ചുവിട്ടു. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനുമുന്നോടിയായിട്ടാണ് ഈ നീക്കം. കഴിവുള്ളവരെ പാര്‍ലമെന്‍റിലേക്ക് അയയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹസാരെ പറഞ്ഞു. എന്നാല്‍ താന്‍ പാര്‍ട്ടിയുടെ ഭാഗമാവുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഇല്ല. ജനലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയി പതിവുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ടീം അണ്ണയുടെ പ്രവര്‍ത്തനം നിര്‍ത്തിയ കാര്യം ഹസാരെ തന്നെയാണ് നേരിട്ടാണ് മാധ്യമങ്ങളെ അറിയിച്ചത്. ടീം അണ്ണയോ ടീം അണ്ണാ കോര്‍ കമ്മിറ്റിയോ ഇനിയുണ്ടാവില്ല. അദ്ദേഹം വ്യക്തമാക്കി. ജന്തര്‍മന്ദറില്‍ നടത്തിയ അനിശ്ചിതകാലഉപവാസം അവസാനിപ്പിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് അണ്ണ സംഘം പിരിച്ചുവിടുന്നത്. അതേസമയം രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനെ ഹസാരെസംഘാംഗങ്ങളില്‍ പലരും ശക്തമായി എതിര്‍ത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം