അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണം: 8 മരണം

August 7, 2012 രാഷ്ട്രാന്തരീയം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.  താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറന്‍ കാബൂറിലെ പഗ്മാന്‍ ജില്ലയില്‍ കല്‍ദാരി മേഖലയില്‍ ബസ്സിന് സമീപത്തു സ്ഥാപിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം