പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറും തുറക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധത്തിനിടയാക്കി

August 7, 2012 കേരളം

മട്ടന്നൂര്‍: കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടയില്‍ പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറും തുറക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. 16 റേഡിയല്‍ ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. ഇതില്‍ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധിക്കാത്ത നിലയിലാണ്. എട്ടു ഷട്ടറുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കിലും പെട്ടന്നുള്ള വെള്ളപ്പൊക്കം  മറ്റു ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. നാലുമണിക്കൂറോളം പരിശ്രമിച്ചിട്ടും ഷട്ടറുകള്‍ ഉയര്‍ത്തനായില്ല.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണികള്‍ ഡാമിന്‍റെ സുരക്ഷിതത്വത്തെന്നെ ബാധിക്കുന്ന നിലയിലാണ്. ഷട്ടറുകളില്‍ പലതും തുരന്പെടുത്ത് ഉയര്‍ത്താനാകാത്ത നിലയിലുമാണ്. ഇപ്പോള്‍ ഡാമില്‍ ഏകദേശം മുഴുവനോളം വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്. മഴ ഇതേ പടി തുടരന്നുത് റിസര്‍വോയറില്‍ കൂടുതല്‍ അടിയൊഴുക്കിനിടയാക്കും. ജലനിരപ്പ് ക്രമാതീതമായരുന്നത് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന ഭീതിക്കിടയാക്കിയിട്ടുണ്ട്. ഡാമിന് താഴെ ഇരിക്കൂര്‍, പൊറോറ, മണ്ണൂര്‍, പെരുമണ്ണ്, ശ്രീകണ്ഠപുരം തുടങ്ങിയ പ്രദേശങ്ങളില്‍ പുഴക്കരയില്‍ താമസിക്കുന്നവര്‍ കടുത്ത ഭീതിയിലാണ്. പഴശ്ശി ഡാമിന്റെ അടഞ്ഞുകിടക്കുന്ന ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം