സത്‌നാംസിംഗിന്റെ മരണം: മാനസികാരോഗ്യ കേന്ദ്രത്തിലെ ആറു ജീവനക്കാര്‍ കസ്റ്റഡിയില്‍

August 8, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പൂജപ്പുര മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാംസിംഗിന്റെ മരണത്തിനുത്തരവാദികളെന്നു സംശയിക്കുന്ന   പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ആറു ജീവനക്കാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ  ഡിവൈഎസ്പി ഗോപകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തു വരുന്നത്. അങ്ങിനെയിരിക്കെ സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിഹാറില്‍ നിന്ന് ഉന്നതതല പോലീസ് സംഘം ഉടന്‍   കേരളത്തിലെത്തും.

അതേസമയം ഐജി ബി.സന്ധ്യ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. മരണകാരണത്തെ കുറിച്ചുള്ള ജില്ലാഭരണകൂടത്തിന്റെ   റിപ്പോര്‍ട്ട്   എഡിഎം ആഭ്യന്തര വകുപ്പിന് കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം