ടിന്റു ലൂക്ക സെമിയില്‍

August 8, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ലണ്ടന്‍: ഒളിംപിക്‌സില്‍ മലയാളി അത്‌ലിറ്റ് ടിന്റു ലൂക്ക  വനിതകളുടെ   800 മീറ്റര്‍ സെമി ഫൈനലില്‍ കടന്നു. രണ്ടാം ഹീറ്റ്‌സില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു കൊണ്ടാണ് ടിന്റു സെമിയില്‍ കടന്നത്. 2 മിനിറ്റ് 1.75 സെക്കന്‍ഡ് സമയത്തിലാണ് ടിന്റു ഫിനിഷ് ചെയ്തത്.

ഫോട്ടോ ഫിനിഷിലാണ് ടിന്റു മൂന്നാം സ്ഥാനത്തെത്തിയത്. റഷ്യയുടെ മരിയ സാവിനോവയ്ക്കാണ് ഒന്നാം സ്ഥാനം. അമേരിക്കയുടെ അലിസ ഷ്മിഡ്റ്റ് രണ്ടാം സ്ഥാനത്തെത്തി. ഷൈനി വില്‍സണിനും കെ.എം. ബീനാ മോള്‍ക്കും ശേഷം ഒളിംപിക്‌സില്‍ 800 മീറ്റര്‍ സെമിയില്‍ എത്തുന്ന ഇന്ത്യന്‍ താരമാണു ടിന്റു. നാളെയാണു സെമി ഫൈനല്‍.  ഷൈനി വില്‍സണ്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പ് കുറിച്ച ദേശീയ റെക്കോഡാണ് ഹീറ്റ്സില്‍ തിരുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം