പോലീസ് ക്യാന്പില്‍നിന്നു തടി കടത്തിയവര്‍ പിടിയില്‍

August 8, 2012 മറ്റുവാര്‍ത്തകള്‍

കാട്ടാക്കട: പേരൂര്‍ക്കട എസ്.എ.പി ക്യാമ്പ് വളപ്പില്‍ നിന്നും മുറിച്ചുകടത്തിയ കേസില്‍ അഞ്ചുപേരെ കാട്ടാക്കട പോലീസ് പിടികൂടി.

ചെറിയകൊല്ല കീണ്ട ഉണ്ടന്‍കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ സജു എന്ന ആന്റണി (30), അമ്പലക്കാല അമ്പലത്തുവിള പുത്തന്‍വീട്ടില്‍ അനീഷ് (23), കന്യാകുമാരി വിളവന്‍കോട് ദേവിയോട് കുറകോട് റോഡരികത്ത് പുത്തന്‍വീട്ടില്‍ സുനില്‍ (24), ചെറിയകൊല്ല കാട്ടുവിള പുത്തന്‍വീട്ടില്‍ ജോണ്‍പോള്‍ (27), എള്ളുവിള പ്ലാങ്കുന്നം അനന്യനിവാസില്‍ രത്‌നരാജ് (39) എന്നിവരാണ് പോലീസ് പിടിയിലായത്.  മോഷ്ടിച്ച  തടിയും, തടികൊണ്ടുപോയ  ലോറിയും പോലീസ് കസ്റ്റഡിയിലാണ്. കാട്ടാക്കട എസ്.ഐ. ചന്ദ്രസേനനും സംഘവുമാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്.

മൂന്നാഴ്ചമുന്പാണ്  തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് അധൃതരുടെ ഒത്താശയോടെ  ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കൂറ്റന്‍ പാലമരം വിറകിനെന്ന് പറഞ്ഞ് മുറിച്ചുകൊണ്ടുപോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍