വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു

August 9, 2012 രാഷ്ട്രാന്തരീയം

കയ്‌റോ: ഈജിപ്ത് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഈജിപ്ഷ്യന്‍ ചെക്കുപോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനാറ് ഈജിപ്ഷ്യന്‍ സൈനികര്‍ക്കു ജീവഹാനി നേരിട്ടിരുന്നു. ഇതിനു പ്രതികാരമായി സീനായ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം