സഹനകുമാരി പുറത്തായി

August 9, 2012 കായികം

ലണ്ടന്‍: ഒളിംബിക്സില്‍ ഇന്ത്യയുടെ സഹനകുമാരിക്ക് വനിതകളുടെ ഹൈജമ്പില്‍ ഫൈനലിലേയ്ക്ക് കടക്കാനായില്ല.  34 പേര്‍ മത്സരിച്ച യോഗ്യതാറൗണ്ടില്‍ 29-ാമതെത്താനേ സഹനകുമാരിക്ക് കഴിഞ്ഞുള്ളൂ. 1.96 മീറ്റര്‍ ചാടിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഉസ്ബക്കിസ്താന്റെ സ്വത്‌ലാന റാഡ്‌സിവില്ലിന്റേതാണ് യോഗ്യതാറൗണ്ടിലെ മികച്ച പ്രകടനം 1.80 മീറ്ററാണ് സഹനകുമാരി ചാടിയത്. എന്നാല്‍ , 1.92 മീറ്ററാണ് സഹനകുമാരിയുടെ പേരിലുള്ള ദേശീയ റെക്കോഡ്.

ആദ്യത്തെ ശ്രമത്തില്‍ തന്നെ 1.80 മീറ്റര്‍ താണ്ടിയ സഹന മൂന്നാമത്തെ ശ്രമത്തില്‍ 1.85 മീറ്റര്‍ ലക്ഷ്യംവച്ചെങ്കിലും മൂന്ന് ശ്രമങ്ങളും പാഴായി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം