ശബരിമല തീര്‍ത്ഥാടകരെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു

August 9, 2012 മറ്റുവാര്‍ത്തകള്‍

കുളത്തൂര്‍മൂഴി: പെരിയാര്‍ കടുവാസങ്കേതം പരിപാലിക്കുന്നതിന്‍റെ ഭാഗമായി ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തില്‍ കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വെന്‍ഷന്‍സംഘാടകസമിതി പ്രതിഷേധിച്ചു. കുളത്തൂര്‍പ്രയാര്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ കൂടിയ യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.  കുളത്തൂര്‍മൂഴി കണ്‍വെന്‍ഷന്‍ പ്രസിഡന്റ് കെ.പി.ഗോപിദാസ്, എം.എസ്.ഗോപകുമാര്‍, അഡ്വ. പി.അജീഷ്, എസ്.കെ.ശ്രീനാഥ്, ടി.എ.വാസുക്കുട്ടന്‍, കെ.പി.അജേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍