കേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ പങ്കാളിത്ത പെന്‍ഷന്‍

August 9, 2012 കേരളം

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി  നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത് ദോഷം ചെയ്യില്ലെന്നും ഇതിന്റെ ഭാഗമായി തസ്തിക വെട്ടിച്ചുരുക്കല്‍ ഉണ്ടാകില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനാണ് തിരുമാനം. പദ്ധതി സംബന്ധിച്ച് തത്വത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രീതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നതായി ധനമന്ത്രി കെ.എം. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം