മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കും

August 9, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി മരിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കും.  മന്ത്രിസഭാ തീരമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഒന്‍പതുപേരാണ് പ്രകൃതിക്ഷോഭത്തില്‍ മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍