ബിഹാര്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പത്തു മരണം

October 17, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുന്ന സമയത്ത് ക്ഷേത്രപരിസരത്ത് 30,000 ത്തോളമാളുകളുണ്ടായിരുന്നു. നാലു പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ താരാപൂരിലേയും ബങ്കയിലേയും ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം