ഹിരോഷിമാ-നാഗസാക്കി അനുസ്മരണ സംഗമം

August 10, 2012 കേരളം

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് , സ്വരാഞ്ജലി, വൈ.എം.സി.എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമാ-നാഗസാക്കി അനുസ്മരണ ചടങ്ങും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രശ്‌നോത്തരിയും നടന്നു.  വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങ് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ആഗോള ഭീകരതയുടെ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന ലോകക്രമത്തിലാണ് നാമിന്നും ജീവിക്കുന്നതെന്നും യുദ്ധത്തിനെതിരെ മനുഷ്യമനസാക്ഷിയെ ഉണര്‍ത്തിവിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു.  ‘ഇനിഒരു യുദ്ധം നമുക്ക് വേണ്ട’.   അറിവും അനുഭവങ്ങളും ആര്‍ജിച്ചുകൊണ്ട് സമാധാനം നിറഞ്ഞ ഒരു ഭാവി കരുപ്പിടിപ്പിക്കാന്‍ പുതുതലമുറ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.  ദുരന്തങ്ങളില്‍ നിന്നും തിരിച്ചറിവ് ആര്‍ജിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ ഊര്‍ജ്ജസുറ്റ ഒരു ഭാവി ലോകം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

സാബു കെ.മാത്യ,  ഡോ.സി.എ. അഗസ്റ്റിന്‍, ഡോ.ജി.ജയകുമാര്‍, പി.ആര്‍.സുകുമാരന്‍, ടി.എന്‍.ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.  തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രശ്‌നോത്തരി നടന്നു.  കേരള സര്‍വ്വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം തലവന്‍ കെ.പി.വിജയകുമാറാണ് പ്രശ്‌നോത്തരി നയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം