ക്യാന്‍സര്‍ പ്രതിരോധ സമൂഹം: ജില്ലാതല പരിശീലനം

August 10, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ക്യാന്‍സര്‍ പ്രതിരോധസമൂഹം പദ്ധതിയുടെ ജില്ലാതല പരിശീലനവും പ്രമുഖരെ ആദരിക്കലും ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററും, ജില്ലാ മെഡിക്കല്‍ ഓഫീസും , ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിലാണ് ക്യാന്‍സര്‍ പ്രതിരോധ സമൂഹം പദ്ധതി നടപ്പിലാക്കുന്നത്.  റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും.  റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അസി. പ്രാഫ. ഡോ.എം.സി. കലാവതി  റിപ്പോര്‍ട്ട് അവതരിപ്പിക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍