ഒളിംബിക്സ് വനിതാ ഫുട്ബോള്‍: അമേരിക്കയ്ക്ക് സ്വര്‍ണ്ണം

August 10, 2012 കായികം

ലണ്ടന്‍: ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളില്‍  ജപ്പാനെ 2-1 ന് പരാജയപ്പെടുത്തി  അമേരിക്ക സ്വര്‍ണം കൈപ്പിടിയിലൊതുക്കി.   നാലാം തവണയാണ് അമേരിക്ക ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്.  തുടര്‍ച്ചയായ മൂന്നാം തവണയും. 1996, 2004, 2008 വര്‍ഷങ്ങളിലാണ് നേരത്തെ അമേരിക്ക ഈ ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുള്ളത്. കാര്‍ലി ലോയ്ഡ് ആണ് ഇരട്ടഗോളിലൂടെ അമേരിക്കയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്.

എട്ട്, 54 മിനിറ്റുകളിലായിരുന്നു അമേരിക്കയുടെ ഗോളുകള്‍. യുകി ഒഗിമി 63-ാം മിനിറ്റില്‍ ജപ്പാന്റെ ആശ്വാസഗോള്‍ നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം