യുവരാജ് ട്വന്റി-20 ലോകകപ്പ് ടീമില്‍

August 10, 2012 കായികം

ന്യൂഡല്‍ഹി: യുവരാജ് സിംഗ് ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു.  കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് ഏറെക്കാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുയായിരുന്നു യുവരാജ് സിങ്.  ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവി പരിശീലനം പുനരാരംഭിച്ചിരുന്നു.  സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ വെച്ചാണ് ട്വന്റി-20 ലോകകപ്പ് നടക്കുക.

ട്വന്റി 20 ടീം: എം.എസ്. ധോനി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, യുവരാജ്‌സിങ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, മനോജ് തിവാരി, ഇര്‍ഫന്‍ പഠാന്‍, ആര്‍ . അശ്വിന്‍, സഹീര്‍ ഖാന്‍, എല്‍ . ബാലാജി, പീയുഷ് ചൗള, ഹര്‍ഭജന്‍സിങ്, അശോക് ദിന്‍ഡ.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം