സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും 17ന് സൂചനാ പണിമുടക്ക് നടത്തും

August 10, 2012 കേരളം

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഈമാസം 17ന് സൂചനാപണിമുടക്ക് നടത്തും. ഇടതു സര്‍വീസ് സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം