സത്‌നം സിംഗിന്റെ മരണം: കൊലക്കുറ്റത്തിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

August 10, 2012 കേരളം

തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്‌നം സിംഗ് മാന്‍ മനോരോഗാശുപത്രിയില്‍ മരിച്ച കേസില്‍ കൊലക്കുറ്റത്തിന് ക്രൈംബ്രാഞ്ച് കേസ് ചാര്‍ജ് ചെയ്തു. സത്‌നാം സിംഗിനെ മര്‍ദിച്ച ജയില്‍ വാര്‍ഡര്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍ അനില്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും.

അറസ്റ്റുചെയ്ത് ജയിലില്‍ അടച്ച സത്‌നം സിംഗ് മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ചാണ് സത്‌നം സിംഗിന് മാരകമായി പരിക്കേറ്റതെന്നാണ് വിവരം. മറ്റ് അന്തേവാസികളുമായി സത്‌നം സിംഗ് ആശുപത്രിയില്‍ വച്ച് കലഹിച്ചതിനെത്തുടര്‍ന്ന് വിവേകാനന്ദനും അനിലും ചേര്‍ന്ന് സത്‌നം സിംഗിനെ പിടിച്ചുമാറ്റി ദണ്ഡുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിതാണ് മരണത്തിന് കാരണമായതെന്നാണ്് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം