പാകിസ്താനില്‍ വംശീയസംഘര്‍ഷത്തില്‍ 25 മരണം

October 17, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലുണ്ടായ വംശീയസംഘര്‍ഷത്തില്‍ 25 പേര്‍ മരിച്ചു. 1947-ല്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും ഖൈബര്‍-പഖ്തുന്‍ഖ്വായില്‍ നിന്ന് കുടിയേറിയവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.  ഞായറാഴ്ച സിന്ധിലെ ഒരു പ്രവിശ്യയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നത് അയല്‍പ്രദേശങ്ങളിലേക്കും വ്യാപിച്ചു. 70-ഓളം പേര്‍ക്ക് പരിക്കേറ്റു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍