വിഷമദ്യ ദുരന്തം: മരണം 18 ആയി

August 10, 2012 ദേശീയം

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
വേദ് പ്രകാശ് എന്ന മുപ്പത്തിയെട്ടുകാരനാണ് ഇന്നലെ രാത്രി മരിച്ചത്. ബതാലയിലെ കാന്‍ഡിയല്‍ കോളനി നിവാസിയാണ് ഇയാള്‍. ഇന്നലെ വിഷമദ്യം കഴിച്ച് ഷഹാബാദ് ഗ്രാമത്തിലെ ഗരീബ് ദാസ് എന്നയാള്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മദ്യ വില്‍പ്പന നടത്തിയ ഏഴുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം