വീണ്ടും എം.എം. മണിയുടെ വിവാദ പ്രസംഗം

August 11, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തൊടുപുഴ: പുതിയ വിവാദവുമായി സി.പി.എം നേതാവ് എം.എം. മണി വീണ്ടും. പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന് എം.എം. മണി പറഞ്ഞു.  അടിമാലി പത്താം മൈലില്‍ നടന്ന ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ബാലുവിനെ കൊന്നതെന്നും മണി പറഞ്ഞു.
മുമ്പ് സിപിഎം സംഘടിപ്പിച്ച ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗം വിവാദമായിരുന്നു. ഇതിന്റെ ഫലമായി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മണിയെ നീക്കിയിരുന്നു. പിന്നാലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആറു മാസത്തെ സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം