മുംബൈയില്‍ പ്രതിഷേധത്തിനിടെ അക്രമം

August 11, 2012 ദേശീയം

മുംബൈ: അസമില്‍ നടക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടു മുംബൈയില്‍ നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി. അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്ക് വെടിവച്ചു. മുംബൈ ആസാദ് മൈതാനത്തു പ്രകടനം നടത്തിയവര്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസ് കത്തിച്ചു. ബസുകള്‍ക്കെതിരെയും മറ്റും ആക്രമണം ഉണ്ടായി. ഒരു വാഹനം കത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം