ഇന്ധന വില വര്‍ദ്ധിപ്പിക്കണമെന്ന് എണ്ണകമ്പനികള്‍

August 11, 2012 ദേശീയം

മുംബൈ: പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുമേഖലാ എണ്ണകമ്പനികള്‍ വീണ്ടും രംഗത്ത്. പെട്രോളിന് ഒരു രൂപ മുപ്പത്തിയേഴ് പൈസ ഉടന്‍ വര്‍ധിപ്പിക്കണമെന്നാണ്  കമ്പനികളുടെ ആവശ്യം.
രാജ്യാന്തര വിപണിയില്‍പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നതുമൂലം  പെട്രോള്‍ലിറ്ററിന് ഒരുരൂപ മുപ്പത്തിയേഴ് പൈസയും ഡീസല്‍ലിറ്ററിന് 12രൂപ പതിമൂന്ന് പൈസയും മണ്ണെണ്ണക്ക് 28രൂപയും പാചപ വാതക വില സിലിണ്ടറിന് 231രൂപയുടെയും  നഷ്ടമുണ്ടാകുന്നുവെന്നാണ് കമ്പനികളുടെ വാദം.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം