സി.പി.ഐക്കെതിരെ പിണറായിയുടെ വിമര്‍ശനം

August 11, 2012 കേരളം

കണ്ണൂര്‍: സിപിഐയ്‌ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം. പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ പരാമര്‍ശിച്ചാണ് പിണറായി സിപിഐയെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്. സി.പി.ഐയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തായിരുന്നു കണ്ണൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പിണറായിയുടെ വിമര്‍ശനം.

പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ നാടാകെ പ്രതിഷേധിക്കുമ്പോള്‍ കണ്ണൂരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഞങ്ങളുടെ ഒരു പ്രധാന സുഹൃത്തിനെ വിളിച്ചിരുന്നെങ്കിലും ഞങ്ങള്‍ ഇപ്പോഴില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പിണറായി പറഞ്ഞു.

പ്രസ്ഥാനം ഉണ്ടായ കാലം മുതല്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും. ഇപ്പോള്‍ നടക്കുന്ന ഈ അതിക്രമങ്ങളെയും അതിജീവിക്കാന്‍ സിപിഎമ്മിനു കഴിയുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം