ഇറാനില്‍ ഭൂകമ്പം: 180 മരണം

August 12, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ 180 പേര്‍ മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. ഇരുപതോളം തുടര്‍ചലനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാനാണ് സാധ്യത.  6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായത്. മരിച്ചവരില്‍ ഭൂരിപക്ഷവും ഗ്രാമീണരാണ്.  നാല് ഗ്രാമങ്ങള്‍ പൂര്‍ണമായി നശിച്ചു. പരിക്കേറ്റവരെ തബ്‌രിസിലും അര്‍ദേബിലുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വര്‍സാഗാനില്‍ നിന്നും അഹാറില്‍ നിന്നുമായി 73 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ടെലഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍  തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍