മുഖ്യമന്ത്രിയെ ചോദ്യംചെയ്തു: പോലീസ് അകത്താക്കി

August 12, 2012 ദേശീയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടു ചോദ്യം ചോദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കര്‍ഷകനായ ശിരാദിത്യ ചൗധരിയാണ് അറസ്റ്റിലായത്.

കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്തു എന്ന ശിരാദിത്യ ചൗധരിയുടെ ചോദ്യമാണ് മമതയെ പ്രകോപിപ്പിച്ചത്. രോക്ഷാകുലയായ മമത ഉടനെ കര്‍ഷകനെ അറസ്റ്റുചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ചൗധരിയെ കോടി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

അറസ്റ്റിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം